About
About
ജീവിതരേഖ
==============================
1958 ൽ കെ. ടി.കുമാരൻ, ഇ.ദേവു എന്നിവരുടെ മകനായി കണ്ണൂർ ജില്ലയിൽ പള്ളിപ്രം ഗ്രാമത്തിൽ ജനനം.
എസ്.എസ്.എൽ.സി, ഐ.ടി.ഐ,പോളി ടെക്നിക് വിദ്യാഭ്യാസം.
തിരുവനന്തപുരത്ത് കെൽട്രോൺ ഇ.ആർ&ഡി.സി, കേന്ദ്ര ഗവണ്മെൻ്റ് സ്ഥാപനമായ സി-ഡാക്കിലുമായി ഒദ്യോഗിക ജീവിതം.
ടെക്നിക്കൽ ഓഫീസറായി വിരമിച്ചു.
തിരുവനന്തപുരത്തും, കണ്ണൂരിലുമായി താമസിക്കുന്നു.
ചെറുപ്പത്തിൽ തന്നെ പള്ളിപ്രം ന്യൂ ബ്രദേഴ്സ് മ്യുസിക് ക്ലബ്ബിൽ നിന്നും പ്രാഥമിക സംഗീത പഠനം ആരംഭിച്ചു.
മഹാരാഷ്ട്ര അഖില ഭാരതീയ ഗാന്ധർവ്വ സർവ്വകലാശാലനടത്തിയ 6 വർഷത്തെ സംഗീത കോഴ്സിൽ നിന്നും സംഗീത വിശാരത് ബിരുദം കരസ്ഥമാക്കി.
പ്രസിദ്ധ സംഗീതജ്ഞരാ യ പ്രൊഫ. ആയാംകുടി മണി, ശ്രീ.ഇരണിയിൽ തങ്കപ്പ, ശ്രീ.ലക്ഷ്മി നാരായണ അയ്യർ, മദ്രാസ് കെ.എസ്.ചെല്ലപ്പ, കന്മനത്ത് രാഘവൻ, വി.ബാലൻ ഭാഗവതർ, എന്നിവരുടെ കീഴിൽ സംഗീതം അഭ്യസിച്ചിട്ടുണ്ട്.
പ്രശസ്തമായ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീതസഭ നടത്തുന്ന ശാസ്ത്രീയ സംഗീത ക്ലാസിലെ പാർടൈം അദ്ധ്യാപകനുമായിരുന്നു.
സംഗീത സഭയുടെ ജോയിന്റ് സെക്രട്ടറിയായി നിരവധി വർഷമായി പ്രവർത്തിച്ചിരുന്നു.
ഇപ്പോൾ ശ്രീ സ്വാതി തിരുനാൾ സംഗീത സഭയുടെ സെക്രട്ടറിയായി ചുമതല വഹിക്കുന്നു.
പ്രണയമാനസം, മാണിക്യവർണ്ണം (ആറ്റുകാൽ ദേവി ) ,ഉയരുക ചെങ്കൊടി (വിപ്ലവ ഗാനങ്ങൾ ), ശ്രാവണ ഗീതകം ( ഓണപ്പാട്ട്) ചിങ്ങപ്പുങ്കാറ്റ് ( ഓണപ്പാട്ട്), സ്നേഹമാണ് അനിൽ, ഐപ്സോ സമാധാന ഗീതങ്ങൾ,ഭക്തിഗീതകം (പള്ളിപ്രം ശ്രീ
പുതിയ ഭഗവതി ക്ഷേത്രം), പൊന്നുവിൻ്റെ പൊന്നോണം, ചന്ദ്രയാൻ തുടങ്ങി പത്തോളം സംഗീത ആൽബങ്ങളും, കെൽട്രോൺ സർഗ്ഗ സംഗമ ഗാനങ്ങൾ ,കെ. പി.പി നമ്പ്യാറി നെ കുറിച്ചും, ബിനോയ് വിശ്വം ഒ .എൻ .വി കുറപ്പിനെ കുറിച്ച് എഴുതിയ കവിത ഉൾപ്പടെ നിരവധി കവിതകൾക്കും , അറുപതോളം ഗാനങ്ങൾക്കും, പള്ളിപ്രം ന്യൂ ബ്രദേഴ്സ് മ്യുസിക് ക്ലബ്ബിൻ്റെ രണ്ടു നാടകങ്ങളിലെ ഗാനങ്ങൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.
നിരവധി സ്റ്റേജുകളിൽ ഗാനമേളകളും അവതരിപ്പിച്ചിട്ടുണ്ട്.
ആൽബങ്ങളിലെ നിരവധി ഗാനങ്ങൾ അനന്തപുരി എഫ്.എം., കണ്ണൂർ എഫ്.എം എന്നിവയിലൂടെ പ്രക്ഷേപണം ചെയ്തു വരുന്നു.
എ.ഐ.വൈ.എഫ് ൻ്റെ കണ്ണൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിനും, സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനയായ KSSA യുടെ സമ്മേളനത്തിനും , തിരുവനന്തപുരത്ത് നടന്ന
സി.പി. ഐ സംസ്ഥാന സമ്മേളനത്തി നും
വേണ്ടിയുള്ള
സ്വാഗത ഗാനങ്ങൾ സംഗീതം ചെയ്തു അവതരിപ്പിക്കുകയുണ്ടായി.
കെൽട്രോൺ സർഗസംഗമത്തിൻ്റെ നേർക്കാഴ്ച പരിപാടിയിലും,ഒരുമ സംഘടന, കണ്ണൂരിൽ നടന്ന എ ഐ വൈ എഫ് സംസ്ഥാന സമ്മേളനം, തിരുവനന്തപുര ത്തു നടന്ന സി.പി. ഐ സംസ്ഥാന സമ്മേളനത്തിലും, സി-ഡാക്ക് സ്വരോത്സവത്തിലും ആദരിക്കപ്പെട്ടു.
പത്രമാധ്യമങ്ങളിൽ സംഗീത സംവിധാനം ചെയ്ത ഗാനങ്ങളെ സംബന്ധിച്ച് നിരൂപണങ്ങൾ വന്നിരുന്നു.
ഭാര്യ വിനോദിനി, മക്കൾ അപർണ, സുപർണ.
ഇടച്ചേരിയൻ മ്യൂസിക്സ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ സംഗീതം ചെയ്ത ഗാനങ്ങൾ ശ്രവിക്കാവുന്നതാണു്.
Mob: 9447241565